കരുനാഗപ്പള്ളി കെഎസ്ആർടിസി ബഹുനില കെട്ടിട സമുച്ചയം പണിയണം- യുണൈറ്റഡ് മർച്ചൻസ് ചേംബർ

Advertisement


കരുനാഗപ്പള്ളി- അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടും, ഒന്നാം നിലയിൽ ബസ് സ്റ്റേഷനും, ഷോപ്പിംഗ് കോംപ്ലക്സും ,രണ്ടാം നിലയിൽ ഓഫീസുകളും ഫ്ലാറ്റ് സമുച്ചയങ്ങളും ലിഫ്റ്റ് സൗകര്യത്തോടുകൂടി ഏറ്റവും വിലയേറിയ സ്ഥലമായ കരുനാഗപ്പള്ളി യുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി സ്ഥലം പൂർണ്ണമായും ഉപയോഗപ്പെടുത്തി ബഹുനില കെട്ടിട സമുച്ചയം പണിയണമെന്ന് യുണൈറ്റഡ് മർച്ചൻസ് ചേംബർ കരുനാഗപ്പള്ളി വെളുത്ത മണൽ യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു .കൂടാതെ കരുനാഗപ്പള്ളി വെളുത്ത മണൽ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു .യു എം സി, നവ കേരള സദസ്സിൽ ആവശ്യപ്പെട്ട ചെറുകിട വ്യാപാര മന്ത്രാലയം രൂപീകരിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രിക്കും കേരള മന്ത്രിസഭക്കും അഭിനന്ദനം രേഖപ്പെടു ത്തുകയും ചെയ്തു. പൊതുയോഗം യു എം സി സംസ്ഥാന വൈസ് പ്രസിഡൻ്റും ,കൊല്ലം ജില്ലാ പ്രസിഡൻ്റുമായ നിജാംബഷി ഉത്ഘാടനം ചെയ്തു. വെളുത്ത മണൽ യൂണിറ്റ് ചെയർമാൻ എസ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു യൂണിറ്റ് ജനറൽ കൺവീനർ നവാസ് കരുനാഗപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു നൗഷാദ് സ്വാഗതവും ഷഫീഖ് നന്ദിയും പറഞ്ഞു ജില്ലാ വൈസ് പ്രസിഡൻ്റ് ഡി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ എസ് വിജയൻ എം.പി. ഫൗസിയ ബീഗം എന്നിവർ സംസാരിച്ചു കരുനാഗപ്പള്ളി വെളുത്ത മണൽ യൂണിറ്റ് രക്ഷാധികാരിയായി എസ്.സ്രാജുദ്ദീൻ കണിയാംകുന്ന്, പ്രസിഡൻ്റായി എസ്.ഷംസുദ്ദീൻ ഷഹനാസ് നെയും, ജനറൽ സെക്രട്ടറിയായി നവാസ് കരുനാഗപ്പള്ളിയെയും, ട്രഷററായി എ.ഷെഫീഖ് നാഷണലിനെയും, വൈസ് പ്രസിഡൻറ് മാരായി സലീം, സലാഹുദ്ദീൻ എച്ച് എന്നിവരെയും സെക്രട്ടറിമാരായി നൗഷാദ്, ഷാജി എന്നിവരെയും തിരഞ്ഞെടുത്തു.

ഫോട്ടോ ക്യാപ്ഷൻ:- യുഎംസി കരുനാഗപ്പള്ളി വെളുത്തമണൽ യൂണിറ്റ് പൊതുയോഗവും, തെരഞ്ഞെടുപ്പും സംസ്ഥാന വൈസ് പ്രസിഡൻ്റും ,കൊല്ലം ജില്ലാ പ്രസിഡൻ്റ്മായ നിജാംബഷി ഉത്ഘാടനം ചെയ്യുന്നു