മൈനാഗപ്പള്ളിയില്‍ ഉയരവിളക്കുകൾ ഉദ്ഘാടനം ചെയ്തു

Advertisement


ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കാവിന്റെ മുക്ക്,തൈക്കാവ് മുക്ക് , പെരുമ്പള്ളിൽ മുക്ക് , ആനൂക്കാവ് എന്നിവിടങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഉയരവിളക്കുകളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷതവഹിച്ചു.

ഡി.സി.സി പ്രസിസന്റ് പി.രാജേന്ദ്രപ്രസാദ്, മണ്ഡലം പ്രസിഡന്റ് മാരായ വിദ്യാരംഭം ജയകുമാർ , വർഗ്ഗീസ് തരകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമരായ മനാഫ് മൈനാഗപ്പള്ളി, സജിമോൻ ,ഷീബ സിജു, അംഗങ്ങളായ ഷാജി ചിറക്കുമേൽ, .രാധിക ഓമന കുട്ടൻ, മൈമൂന നജീബ്, ലാലി ബാബു,അംഗങ്ങളായ അമ്പിളി ഉഷ, ഷിജ്ന നൗഫൽതുടങ്ങിയവർ പ്രസംഗിച്ചു