കരുനാഗപ്പള്ളി – മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടും മതേതരജനാധിപത്യ അവകാശങ്ങൾ നൽകി കൊണ്ടും ലോകത്തെ ഏറ്റവും മികച്ചഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം നിലവിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തടയുവാൻശ്രമിക്കുന്നതായി മുൻ കെ .പി സി.സി. പ്രസിഡൻ്റ് വി.എം സുധീരൻ ആരോപിച്ചു. കേന്ദ്രത്തിലെ ബി ജെ പി സർക്കാർ മതസ്വാതന്ത്യം തടയുമ്പോൾ കേരളത്തിലെ പിണറായി സർക്കാർ രാഷ്ട്രീയ സ്വാതന്ത്ര്യം തടയുകയാണ് ചെയ്യുന്നത്.
മഹാത്മാ ഗാന്ധി സമൂഹത്തിന് പരിച്ചയപ്പെടുത്തിയതും ആരാധിച്ചതും നിതിയുടെ പര്യായമായ രാമനെയാണെന്നും മോദിയും ബി ജെ പിയും വിഭാവനം ചെയ്യുന്നത് അധികാരം നിലനിർത്താൻരാമനെ മറയാക്കുകയാണ്. മതേരമുല്യങ്ങൾ സംരക്ഷിച്ച് ഇന്ത്യയെ വൻശക്തിയായി വളർത്തിയെടുക്കാനായത് ഗാന്ധിജി, നെഹ്രു, അബേക്കർ, മൗലാനാ അബ്ദു ഖലാം ആസാദ് തുടങ്ങിയ നേതാക്കൾ പാകിയ മതേതര ജനാധിപ ത്യമൂല്യങ്ങളിൽ അധിഷ്ടിതമായ ബ്രഹത്തായഭരണ ഘടനയാണ്. ദേശീയ നേതാക്കളെ തമസ്കരിച്ച് കൊണ്ട് ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ വർഗ്ഗീയവൽക്കരിക്കുവാൻ ഭരണഘടനയിൽ കൈവെക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നടപടിയെ മാഹാത്മാ ഗാന്ധിജിയുടെ ദർശനങ്ങങ്ങളും ഗാന്ധിമാർഗ്ഗവും കൊണ്ടേ എതിർത്തു തോൽപിക്കാനാകൂ എന്ന് സുധീരൻ പറഞ്ഞു. പ്രതി ഷേധിക്കുന്നവരെ തുറുങ്കിലടച്ചും തല്ലിച്ചതച്ചും കാട്ടുന്ന രാഷ്ട്രീയ ആഭാസത്തിനെതിരെ ജനങ്ങൾ ഒറ്റകെട്ടായി എതിർത്ത് തോൽപ്പിക്കാനുള്ള അവസരമാണ് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പും തുടർന്നു വരുന്ന നിയസഭാ തിരഞ്ഞെടുപ്പും കരുതലോടെ വിനിയോഗിച്ച് ഇത്തരക്കാരെ അധികാരത്തിൽ നിന്നും തൂത്തെറിയാൻ എല്ലാം മറന്ന് ഒന്നിക്കണമെന്ന് സുധീരൻ അഭ്യർത്ഥിച്ചു.
ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷവും ഗാന്ധിജി അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി തിരഞ്ഞെടുത്ത യൂത്ത്കോൺഗ്രസ്ഭാരവാഹികളെയും മൈനോറിറ്റി സെൽ ഭാരവാഹികളെയും സുധീരൻ ചടങ്ങിൻ വച്ച് ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡൻ്റ് മുനമ്പത്ത്ഷിഹാബ് അധ്യക്ഷതവഹിച്ചു. തൊടിയൂർ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി ദർശൻ സമിതിയുടെ നിയോജക മണ്ഡലമെമ്പർഷിപ്പ് വിതരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി. എസ് .വിനോദ് ഷാനവാസിന് അംഗത്വംനൽകി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡൻ്റ് എം.വി. ഹെൻട്രി, മെഹർ ഖാൻ ചേന്നല്ലൂർ, മാരിയത്ത് ബീവി, കയ്യാല ത്ത റഹരിദാസ്, ബാബുജി പട്ടത്താനം, സെവന്തിക കുമാരി അയ്യാണിക്കൽമജീദ്, അൻസാർ മലബാർ, കെ.എം നൗഷാദ്,സലിം ചിറ്റുമൂല , കൃഷ്ണപിള്ള, ഹസൻ കുഞ്ഞ്, ആർ.വി. വിശ്വകുമാർ എന്നിവർ പ്രസംഗിച്ചു.