വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്ക് പൊതുയോഗം നടന്നു

Advertisement

പടിഞ്ഞാറേകല്ലട. സർവീസ് സഹകരണ ബാങ്ക് പൊതുയോഗം . വെസ്റ്റുകല്ലട സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് ഹെഡ് ഓഫീസിൽ വച്ച് നടന്നു. 2022 -23 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പാസാക്കി. 2023 24 വർഷത്തെ പ്രതീക്ഷ ബഡ്ജറ്റുംപൊതുയോഗം അംഗീകരിച്ചു. വരുംവർഷം 42 കോടി രൂപയുടെ വരവും ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് യോഗത്തിൽ അവതരിപ്പിച്ചത്. കുടിശ്ശിക കുറയ്ക്കുന്നതിനായി അടിയന്തര നടപടികൾ കൈക്കൊള്ളുവാനും കൂടുതൽ വായ്പ അനുവദിച്ചു നൽകുവാനും യോഗം തീരുമാനിച്ചു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളെ പുനരുദ്ധരിക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വായ്പ എടുത്ത് കുടിശ്ശികയാകുന്ന സഹകാരി പലിശ ഇളവോടുകൂടി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ലോൺ അടച്ചു തീർക്കുന്നു. ഈ അവസരത്തിൽസഹകാരിക്ക് ലഭിക്കുന്ന പലിശ ഇളവ് സഹകരണ ബാങ്കുകളാണ് വഹിക്കുന്നത്. ഇത് ബാങ്കുകൾ നഷ്ടത്തിൽ ആകുവാൻ കാരണമാകുന്നു. ആയതിനാൽ സഹകാരിക്ക് നൽകുന്ന പലിശ ഇളവിന്റെ ഒരു ഭാഗം സർക്കാർ ബാങ്കുകൾക്ക് നൽകണമെന്ന് പൊതുയോഗം ആവശ്യപ്പെട്ടു. ഭരണസമിതി അംഗം സുരേഷ് ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബാങ്ക് പ്രസിഡന്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ മോഹനൻ പിള്ള, എ കെ സലിബ്, സെബാസ്റ്റ്യൻ, ജാസ്മിൻ, ജ്യോതിസ് രാജു, ഷൈലജ കുമാരി എസ്, സുബ്രഹ്മണ്യൻ എസ്, സെക്രട്ടറി ജെ ഷീന എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് കാരുവള്ളിൽ ശശി, കടപുഴ മാധവൻ പിള്ള,ജി ബാബുക്കുട്ടൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Advertisement