കൊല്ലം: ഖാദർ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഏകീകരണം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ മാനേജർ മാർക്കും അധ്യാപകർക്കും പൊതുസമൂഹത്തിനുമുള്ള ആശങ്കകൾ അകറ്റണമെന്ന് മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചർച്ചകളിൽ കൂടി മാത്രമേ സ്കൂൾ ഏകീകരണം നടപ്പിലാക്കാവൂ. ഇപ്പോഴത്തെ ശുപാർശ പ്രകാരം നടപ്പിലാക്കിയാൽ അധ്യാപകർ പുറത്തുപോകുന്ന സ്ഥിതി ആണ് ഉള്ളത്. VHSE പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അങ്ങനെയുള്ള കോഴ്സുകൾ പ്ലസ് ടു ആയി മാറ്റണമെന്നും മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിദ്യാഭ്യാസമേഖലയിൽ ഗുരുതരമായ പ്രതിസന്ധി ഉണ്ടാകും.
ഭിന്നശേഷി പ്രശ്നത്തിൽ 2018 മുതൽ നിയമനം തടഞ്ഞുവെച്ച എയ്ഡഡ് സ്കൂളുകളിലെ പതിനയ്യായിരത്തോളം ത് നിയമനങ്ങൾ അംഗീകരിക്കുവാൻ കോടതിവിധി ഉണ്ടാവുകയും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിറക്കിയിട്ടും നിയമനങ്ങൾ അംഗീകരിക്കാത്ത ഉദ്യോഗസ്ഥ നടപടിക്കെതിരെയാണ് ധർണ്ണ സംഘടിപ്പിച്ചത്. അസോസിയേഷൻ സർക്കാരിലേക്ക് നൽകിയിട്ടുള്ള അവകാശപത്രിക അംഗീകരിക്കുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാവുക, എയ്ഡഡ് സ്കൂളിലെ വിദ്യാർഥികൾക്ക് അനുവദിക്കുന്ന സൗജന്യ സ്കൂൾ യൂണിഫോം ഉടൻ വിതരണം ചെയ്യുക യൂണിഫോം വിതരണത്തിൽ എയ്ഡഡ് സ്കൂളുകളോട് സർക്കാർ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക. മെയിന്റനൻസ് ഗ്രാൻഡ് തുക വർദ്ധിപ്പിക്കുക ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാനേജേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി ഡി ഡി ഇ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചത്.
കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ധർണ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് കല്ലട ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി വി ഉല്ലാസ് രാജ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ ഗുലാബ് ഖാൻ, പി പ്രകാശ് കുമാർ, മഠത്തിൽ ഉണ്ണികൃഷ്ണപിള്ള, അബ്ദുൾ ഷരീഫ്,ടി എം എസ് മണി,എ എൽ ഷി ഹാബ്, ലക്ഷ്മി കൃഷ്ണ, മായാ ശ്രീകുമാർ,സിറിൽ എസ് മാത്യു, മനോഹരൻപിള്ള,അനിൽ തടിക്കാട്,റെക്സ് വെളിയം,മണി പവിത്രേശ്വരം,പി തങ്കച്ചൻ, സതീഷ് കുമാർ, ഷാജഹാൻ,രാജീവ്, അബ്ദുൽ ഗഫൂർ ലബ്ബ, ഹാഷിം വാഴപ്പള്ളി,ഗിരീഷ്, രഞ്ജിത്ത്, അനൂപ് തുടങ്ങിയവർ സംസാരിച്ചു.