കരുനാഗപ്പള്ളിയില്‍ ലഹരിക്കെതിരെ സംഗീത തിരയിളക്കവുമായി എക്സ്സൈസ്

Advertisement

കരുനാഗപ്പള്ളി എക്സ്സൈസ് വിമുക്തി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഴീക്കൽ ബീച്ചിൽ ലഹരി വിരുദ്ധ സായാന്ഹ സദസും കലാസന്ധ്യയും ലഹരി വിരുദ്ധ പ്രചാരണ വാഹനത്തിന്റെ സ്വിച്ച് ഓൺ കർമ്മയും നടന്നു.

LED വാളിൽ തയ്യാറാക്കിയ ചലിക്കുന്ന ലഹരി വിരുദ്ധ സന്ദേശ വാഹനത്തിന്റെ സ്വിച്ച് ഓൺ കർമം സിആര്‍ മഹേഷ്‌ എംഎല്‍എ.നിർവഹിച്ചു. താലൂക്കിലെ എല്ലാ വിദ്യാലയങ്ങളിലും ചലിക്കുന്ന ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ വാഹനം എത്തിക്കുമെന്നും എംഎൽഎ അറിയിച്ചു.
ലഹരി വിരുദ്ധ സായാഹ്ന സദസ്സ് ബഹുമാനപ്പെട്ട കായംകുളം എംഎൽഎ യു പ്രതിഭ ഉദ്ഘാടനം നിർവഹിച്ചു. എക്സൈസിന്റെ കരുനാഗപ്പള്ളി മോഡൽ സംസ്ഥാനത്തിന് ആകെ മാതൃകയാണെന്നും ഈ മോഡൽ കായംകുളത്തേക്ക് വ്യാപിപ്പിക്കും എന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നൂതനങ്ങളായ മാർഗങ്ങൾ ആവശ്യമാണെന്നും കേരളത്തിലെ യുവ എംഎൽഎമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥി യുവജന സംഘടനകളെ കൂട്ടിച്ചേർത്ത് ലഹരി വിരുദ്ധ പോരാട്ടം നടത്തുമെന്നും അവർ പറഞ്ഞു.

വിമുക്തി പഠന കേന്ദ്രം ചെയർമാൻ പി എൽ വിജിലാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഠനകേന്ദ്രം കൺവീനർ എസ് ആർ ഷെറിൻ രാജ് സ്വാഗതവും വൈ സജികുമാർ നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാർ,ഓച്ചിറ സബ് ഇൻസ്പെക്ടർ എം എസ് നാഥ് എന്നിവർ സംസാരിച്ചു.

അഭയ ബിജുവും ആൻജോ ജോസും സംഘവും നയിച്ച വയലിൻ ഫ്യൂഷനിലും എക്സൈസ് ജീവനക്കാരും പൊതുജനങ്ങളും പങ്കാളികളായ വിവിധ കലാപരിപാടികൾ അരങ്ങേറി ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ വിതരണം ചെയ്തു

Advertisement