രണ്ട് ലക്ഷം രൂപയുടെ സഹായം ലഭിച്ചാൽ ബിനുവിന്റെ ജീവൻ രക്ഷിക്കാം

Advertisement

കുന്നത്തൂർ : ഹൃദയ സംബന്ധമായ രോഗത്താൽ വലയുന്ന നിർദ്ധന യുവതി ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നു.കുന്നത്തൂർ പടിഞ്ഞാറ് ആമ്പാടിയിൽ ഹൗസിൽ ബിനു (35) ആണ് സഹായം തേടുന്നത്.അടൂരിലെ ഹോട്ടലിൽ അടുക്കള സഹായിയായി ജോലി നോക്കിയിരുന്ന ബിനു ഇടയ്ക്കിടെ കുഴഞ്ഞു വീഴുന്നത് ആവർത്തിച്ചതോടെയാണ് മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി ചികിത്സ തേടിയത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഹൃദയ സംബന്ധമായ രോഗം കണ്ടുപിടിച്ചത്.അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമായാൽ ജീവൻ നിലനിർത്താമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.ഫെബ്രുവരി രണ്ടിന് ശസ്ത്രക്രിയ നടത്തണം.ഇതിനായി രണ്ട് ലക്ഷത്തിലധികം രൂപ ചിലവാകും.കൂലിപ്പണിക്കാരനായ ഭർത്താവ് രാജീവിനും 12 വയസുകാരിയായ മകൾ ബിജിതയ്ക്കും ഇത്രയും വലിയൊരു തുക കണ്ടെത്താൻ കഴിയില്ല.പണം കടം വാങ്ങിയും മറ്റുള്ളവരുടെ സഹായത്താലുമാണ് ഇത്രനാളും ചികിത്സ നടത്തി വന്നത്.വാർഡ് മെമ്പർ ഷീജാ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ഊർജിത ശ്രമം നടന്നു വരുന്നു.തന്റെ ജീവൻ നിലനിർത്താൻ നല്ലവരായ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിനു.ഇതിനായി ബിനുവിന്റെ പേരിൽ എസ്.ബി.ഐ അടൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് – നമ്പർ:67321819609,IFSC:SBIN0070060.ഗൂഗിൾ പേ:6235879713.