തേവലക്കര പള്ളിയിൽ പരിശുദ്ധ മാർ ആബോ പിതാവിന്റെ ഓർമ്മ പെരുന്നാൾ ഇന്ന് കൊടിയേറ്റ്

Advertisement


തേവലക്കര ∙ മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി ആൻഡ് മാർ ആബോ തീർഥാടന കേന്ദ്രത്തിലെ പരിശുദ്ധ മാർ ആബോയുടെ (മാറാച്ചൻ) ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും രാവിലെ 6.45ന് റവ.എം.അലക്സാണ്ടർ വൈദ്യൻ കോറെപ്പിസ്കോപ്പ, മുൻ വികാരിമാരായ ഫാ.അലക്സ് പി.സഖറിയ, ഫാ.വി.ജി.ജോൺ ചുനക്കര എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10 ന് ഫാ. മാത്യൂസ് ടി.ജോൺ  ഒരുക്ക ധ്യാനം നയിക്കും. വൈകിട്ട് 3 ന് കൊടി ഘോഷയാത്ര പടിഞ്ഞാറ്റക്കര സെന്റ്. ഗ്രിഗോറിയോസ് ചാപ്പലിൽ നിന്നും ആരംഭിച്ച് കിഴക്കേക്കര സെന്റ് മേരീസ് ചാപ്പലിൽ എത്തി ധൂപപ്രാർത്ഥനയെ തുടർന്ന് പള്ളിയിൽ എത്തിച്ചേരും.5.15 നു കൊല്ലം മെത്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് കൊടിയേറ്റിന് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് സന്ധ്യാ നമസ്കാരവും എം.ജി.ഒ. സി.എസ്സ്. എം നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പ്രോഗ്രാം ആയ യു. ടേൺ കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ നയിക്കുന്നു.

നാളെ രാവിലെ 6.45 നു വിശുദ്ധ മൂന്നിന്മേൽ കുർബാന, 10 ന് ഫാ.ജോൺ സ്ലീബ നയിക്കുന്ന ധ്യാനം.  വൈകിട്ട് 7 നു തേവലക്കര കൺവൻഷൻ കിഴക്കേക്കര സെന്റ് മേരീസ് ചാപ്പൽ അങ്കണത്തിൽ മുൻ വികാരി ഫാ. ജി.കോശി ഒറ്റപ്ലാമൂട്ടിൽ ഉദ്ഘാടനം ചെയ്യും. 7.15 ന് ഫാ. ജോജി കെ.ജോയി അടൂരിന്റെ വചന ശുശ്രൂഷ, 8.15 ന് റവ.ജോർജ് വർഗീസ് സമർപ്പണ പ്രാർഥന നടത്തും

ഫെബ്രുവരി 1 നു രാവിലെ 6.45 നു മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ. ഫിലിപ്പോസ് ഡാനിയൽ, ഫാ. തോമസ് തട്ടാരുതുണ്ടിൽ , ഫാ. മാത്യു ടി. തോമസ് എന്നിവർ കാർമ്മികത്വം വഹിക്കും. 10 നു പ്രാർഥനാ ധ്യാനം, വൈകിട്ട് 7 ന് മലങ്കര ഓർത്തോഡോക്സ് സഭാ വൈദീക ട്രസ്റ്റി ഫാ. ഡോ.തോമസ് വർഗീസ് അമയിൽ വചന ശുശ്രൂഷ നടത്തും, 8 ന് റവ.കെ.കെ.കുരുവിള സമർപ്പണ പ്രാർഥന നയിക്കും. 2 ന് രാവിലെ 6.45 നു പ്രഭാത നമസ്കാരം, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് , ഫാ.ജോബ് എം.കോശി, ഫാ.അലക്സ് ജേക്കബ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10 ന് ഫാ. അബിമോൻ വി.റോയി നയിക്കുന്ന ധ്യാനം, വൈകിട്ട് 7 നു വചന ശുശ്രൂഷയ്ക്ക് റവ. ഡോ. കെ.എൽ. മാത്യു വൈദ്യൻ നേതൃത്വം നൽകും, 8 നു ചാമവിള സി.എസ് . ഐ വികാരി റവ. തോമസ് ജോർജ് സമർപ്പണ പ്രാർഥന നടത്തും.

3 ന് രാവിലെ 6.45 നു ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് , ഫാ. അലക്സാണ്ടർ വട്ടയ്ക്കാട്ട്, ഫാ.ആമോസ് തരകൻ എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10 ന് കുഞ്ഞുലോകം പരിപാടി അനു ശാമുവേൽ മാവേലിക്കര നയിക്കും. വൈകിട്ട് 7 നു ഫാ. വർഗീസ് ടി.വർഗീസ് നയിക്കുന്ന വചന ശുശ്രൂഷ 8നു റവ. തോമസ് യേശുദാസൻ സമർപ്പണ പ്രാർഥന നടത്തും . 4 നു രാവിലെ 6.45 ന് പ്രഭാത നമസ്കാരം , അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, വെരി. റവ. ഫിലിപ്പോസ് റമ്പാൻ, വെരി.റവ. തോമസ് പോൾ റമ്പാൻ എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10.30 നു ഇടവക ദിനവും ആത്മീയ സംഘടനകളുടെ വാർഷികവും ഡോ.ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും. 12.30 നു സ്നേഹവിരുന്ന്, 1.30 നു മാർ ആബോ എക്യുമെനിക്കൽ ക്വിസ് മത്സരം, വൈകിട്ട് 7ന് വചനശുശ്രൂഷ ഫാ. സി.ഡി.രാജൻ നല്ലില നയിക്കും, തുടർന്ന് കാന്റിൽ പ്രയർ ഫാ.ജോഷ്വാ കെ. വർഗീസ് നയിക്കും.

5 ന് രാവിലെ 6.45 നു ഡോ.മാത്യുസ് മാർ തിമോത്തിയോസ് , ഫാ.വി.ജി.കോശി വൈദ്യൻ, ഫാ.ജെ.ജയിംസ് നല്ലില എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10 നു പ്രാർഥനാ ധ്യാനം, വൈകിട്ട് 7 ന് സ്വരരാഗം 2024 പരിപാടി ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 6 ന് രാവിലെ 6.45 നു ഡോ.ജോഷ്വ മാർ നിക്കോദിമോസ്, ഫാ.ഫിലിപ്പ് തരകൻ, ഫാ.ജോം മാത്യൂസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, വൈകിട്ട് 6.45 നു കുടുംബസംഗമം ഡോ.തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്യും. റവ.ഡോ.ബേണി വർഗീസ് കപ്പൂച്ചിൻ നയിക്കും

7 ന് രാവിലെ 6.45 നു ഡോ.തോമസ് മാർ അത്തനാസിയോസ്, റവ.കെ.കെ.തോമസ് കോറെപ്പിസ്കോപ്പ, ഫാ. നൈനാൻ ഉമ്മൻ എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.

10 നു പ്രാർഥന ധ്യാനം, വൈകിട്ട് 4.30 നു പദയാത്ര സ്വീകരണവും തീർഥാടക സംഗമവും, 5.30 നു പരിശുദ്ധ ബാവാ തിരുമേനിക്കു സ്വീകരണം, 5.45 നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലും ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, സഖറിയ മാർ സേവേറിയോസ് എന്നിവരടെ സഹകാർമികത്വത്തിലും സന്ധ്യാ നമസ്കാരം. 6.30 നു സഖറിയ മാർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും, 6.45 നു റാസ. പെരുന്നാൾ സമാപന ദിനമായ 8 നു പ്രഭാത നമസ്കാരം, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ്, കൊടിയിറക്ക്, 6.30 ന് ബൈബിൾ നാടകം.