മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ പോത്തു കുട്ടി വിതരണം ഉദ്ഘാടനം നടന്നു

Advertisement

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പോത്തു കുട്ടി വിതരണം നടന്നു. 22 വാർഡുകളിലായി 42 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. 21 ലക്ഷം രൂപയും 21 ലക്ഷം രൂപയോളം ഗുണഭോക്തൃ വിഹിതവും ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് നിർവ്വഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി സജിമോൻ , അധ്യക്ഷത വഹിച്ചു. , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബസിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷാകുമാരി, ജലജാ രാജേന്ദ്രൻ, മനാഫ് മൈനാഗപ്പള്ളി, ബിന്ദു മോഹൻ , ബിജുകുമാർ , മൈമൂന നജീബ് , വെറ്റിനറി ഡോക്ടർ റെനീസ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.