ശാസ്താംകോട്ട: ശൂരനാട് വടക്ക് ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഗജമേളയ്ക്ക് നാളെ കൊടിയേറും. 10 ദിവസത്തെ ഉത്സവം ഫെബ്രുവരി 9ന് തിരു ആറാട്ടോടുകൂടി സമാപിക്കും. ഇത്തവണ അറുപതില്‍പരം ഗജവീരന്മാര്‍ ഗജമേളയില്‍ അണിനിരക്കും.
ഇന്ന് രാവിലെ 8.30ന് ശ്രീവേലി ബിംബം- ബിംബ പീഠം സമര്‍പ്പണം, 10ന് ഗജപൂജയും ആനയൂട്ടും, 12ന് കൊടിയേറ്റ് സദ്യ, 5ന് ആല്‍ത്തറമേളം, 7.30ന് തൃക്കൊടിയേറ്റ്, 8ന് ശ്രീഭൂതബലി, 8.30ന് നാടന്‍പാട്ട് ഫെബ്രുവരി 1ന് 7.30ന് ശ്രീഭൂതബലി വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ ഉദ്ഘാടനം ചെയ്യും. നരസിംഹ ജ്യോതി പുരസ്‌കാര ദാനം നടന്‍ പ്രേംകുമാറില്‍ നിന്ന് നടന്‍ ഇന്ദ്രന്‍സ് ഏറ്റുവാങ്ങും.
2ന് വൈകിട്ട് 4ന് തിരുവാതിര, 5ന് വൈകിട്ട് 5.30ന് ഓട്ടന്‍തുള്ളല്‍. 3ന് വൈകിട്ട് 5ന് ചാക്യാര്‍കൂത്ത്. 4ന് രാത്രി 9ന് മെഗാ ഷോ. 5ന് വൈകിട്ട് 5.30ന് ഗാനമേള, 9ന് ഗാനമേള. 6ന് വൈകിട്ട് 6ന് തിരുവാതിരയും കൈകൊട്ടിക്കളിയും, 8ന് കഥകളി. 7ന് രാവിലെ 9.30ന് കഞ്ഞിസദ്യ, 3 ന് വാഹന ഘോഷയാത്ര, 6ന് തിരുവാതിര. 8ന് നൃത്ത അരങ്ങേറ്റം, 9ന് നടി അമ്പിളി ദേവി നയിക്കുന്ന നൃത്തസദ്യ.
8ന് 8.30ന് നേര്‍ച്ച ആന എഴുന്നള്ളത്ത് 11.15ന് പട്ടാഭിഷേകം, 11.30 മുതല്‍ തന്ത്രി മുഖ്യന്‍ കീഴ്താമരശ്ശേരി മഠം രമേശ് ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി ഋഷികേശ് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ ആനയടി ആനയൂട്ട്. 9ന് വൈകിട്ട് 3ന് ദേവന്റെ ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും, 5ന് ആനയടി ഗജമേള കല്ലൂര്‍ ജയനും 55 ല്‍ പരം വാദ്യ കലാകാരന്മാരും അണിനിരക്കുന്ന പാണ്ടിമേളം എന്നിവ നടക്കുമെന്ന് ആനയടി ദേവസ്വം കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് ഡോ. ജി.ചന്ദ്രകുമാര്‍ സെക്രട്ടറി വിജയന്‍, കാഞ്ഞിരവിള ട്രഷറര്‍ ആനയടി ബിനു കുമാര്‍, വൈസ് പ്രസിഡന്റ് ജി.ജയചന്ദ്രന്‍ , ജോയിന്റ് സെക്രട്ടറി ടി.മോഹന്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.