കൊട്ടിയത്ത് വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ ചാടി വീട്ടമ്മ മരിച്ചു

closeup of the feet of a dead body covered with a sheet, with a blank tag tied on the big toe of his left foot, in monochrome, with a vignette added
Advertisement

കൊട്ടിയം: വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ ചാടി വീട്ടമ്മ മരിച്ചു. കുളപ്പാടം മഞ്ഞക്കര ബാഫക്കി മന്‍സിലില്‍ സയ്യിദ് മെഹറൂഫ് തങ്ങളുടെ ഭാര്യ അസീന (മര്‍ജാന്‍-29) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്നും കാണാതായ ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് മഞ്ഞക്കരയില്‍ ചെളി എടുത്തതിനെ തുടര്‍ന്ന് വെള്ളം കയറി കിടക്കുന്ന കുഴിയിലേക്ക് ഇവര്‍ ചാടിയതായി സംശയമുയര്‍ന്നത്.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ചയുമായി നടത്തിയ തിരച്ചിലിലാണ് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം മൃതദേഹം കണ്ടെത്തിയത്. കണ്ണനല്ലൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: സയ്യിദത്ത് മുജ്മീല, സയ്യിദത്ത് മുഫ് ലിയ, സയ്യിദ് സുല്‍ത്താന്‍ ബാഫക്കി.