കെ. എം. മാണിയുടെ 91-മത് ജന്മദിനം കാരുണ്യദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി കേരളാ കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐവർകാല സ്വാന്തനം സേവാകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണവും നെടിയവിള ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിലെ രോഗികൾക്ക് പായസവും വിതരണം ചെയ്തു.പരിപാടികൾക്ക് ജി. മുരുകദാസൻ നായർ, അഡ്വക്കേറ്റ് കുറ്റിയിൽ ഷാനവാസ്, കുന്നത്തൂർ അശ്വനികുമാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡാനിയേൽ തരകൻ,എ. ജി. അനിത,ടൈറ്റസ് ജോർജ്, ഡി. മുരളീധരൻ, മോഹനൻ, ഓമനക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.