ശാസ്താംകോട്ട:ശാസ്താംകോട്ട
താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു.കേരളാ കോൺഗ്രസ് (എം) നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ 91-ാം ജന്മദിനം കാരുണ്യ ദിനമായി സംസ്ഥാന വ്യാപകമായി ആചരിച്ചതിന്റെ ഭാഗമായി കേരളാ കോൺഗ്രസ് (എം) ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉച്ചഭക്ഷണം നൽകിയത്.ശാസ്താംകോട്ട ടൗൺ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് യാസീൻ ബാഖവി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ഇ.എം കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് വഴുതാനത്ത് ബാലചന്ദ്രൻ,ജില്ലാ ജനറൽ സെക്രട്ടറി ജോസ് മത്തായി, കുറ്റിയിൽ ഷാനവാസ്,കോട്ടൂർ നൗഷാദ്,സജിത് കോട്ടവിള,എം.എ സലാം,മധുസുധനൻപിള്ള,
ബി.ഓമനക്കുട്ടൻ,സജി വാഴപ്പള്ളി,സി.സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.