ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി ആർ സുന്ദരേശൻ ചുമതലയേറ്റു

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐ അംഗം ആർ.സുന്ദരേശൻ ചുമതല ഏറ്റു.ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിനെതിരെ ഒൻപത് വോട്ടുകൾക്കാണ് കോൺഗ്രസിലെ വൈ.ഷാജഹാനെ പരാജയപ്പെടുത്തിയത്.ജില്ലാ ക്ഷീരവികസന ഓഫീസർ മഹേഷ് നാരായണൻ വരണാധികാരി ആയിരുന്നു.ഇടതുമുന്നണി ധാരണ പ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അഡ്വ.അൻസാർ ഷാഫി രാജിവച്ച ഒഴിവിലാണ് സിപിഐ പ്രതിനിധിയായ ആർ.സുന്ദരേശൻ തെരത്തെടുക്കപ്പെട്ടത്.ശൂരനാട് വടക്ക് ഡിവിഷനിൽ നിന്നുള്ള അംഗമാണ്.സിപിഐ ശൂരനാട് മണ്ഡലം സെക്രട്ടേറിയേറ്റ് അംഗവും, എഐടിയുസി ശൂരനാട് മണ്ഡലം പ്രസിഡൻ്റുമാണ്.തെരത്തെടുപ്പിന് ശേഷം ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ,ആർ.എസ് അനിൽ,റ്റി.ആർ ശങ്കരപ്പിള്ള,സാബു ചക്കുവള്ളി,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി,കെ.സി സുഭഭ്രാമ്മ,വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്,വൈസ് പ്രസിഡന്റ് ഗീതാകുമാരി,ബിഡിഒ ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.