കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ കാപ്പാ നിയമപ്രകാരം
കരുതല്‍ തടങ്കലിലാക്കി. കൊല്ലം, വടക്കേവിള, പുന്തലതാഴം, ഉല്ലാസ് നഗര്‍-90, പള്ളിവിള വീട്ടില്‍ പോപ്പി എന്ന വിനീത് ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2013 മുതല്‍ ഇരവിപുരം, കിളികൊല്ലൂര്‍, പള്ളിത്തോട്ടം സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള 7 ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ദേവിദാസ്.എന്‍ ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.