എയ്ഡ്‌സ് പടര്‍ത്തണമെന്ന് ഉദ്ദേശത്തോടെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ

Advertisement

കൊല്ലം: പത്ത് വയസുകാരനെ എയ്ഡ്‌സ് രോഗം പടര്‍ത്തണമെന്ന ഉദ്ദേശത്തോടെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ എയ്ഡ്‌സ് രോഗിയായ 42 കാരന് മൂന്ന് ജീവപര്യന്തം കൂടാതെ 22 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.
പുനലൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി. ഡി. ബൈജുവാണ് ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം. 19 സാക്ഷികളാണ് കേസിലുളളത്. തെന്മല പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ജി. വിനോദാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസ്‌ക്യൂട്ടര്‍ പി. അജിത്ത് ഹാജരായി.

Advertisement