ശാസ്താംകോട്ട. വായനശാലകളുടെ അന്തരാത്മാവിലിരുന്ന് വിങ്ങിപ്പൊട്ടുന്ന പുസ്തകങ്ങളെ സാഹിത്യവും ഭാഷയും ഇഷ്ടപ്പെടുന്നവര്‍ മറന്നുപോകരുതെന്ന് എന്ന് കവി ഏഴാച്ചേരി രാമചന്ദ്രന് പറഞ്ഞു. സ്വദേശാഭിമാനി ഗരന്ഥശാല 20-ാമത് വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ആര്. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.രാഷ്ട്രപതിയുടെ ബാലപ്രതിഭാ പുരസ്കാര ജേതാവ് ആദിത്യന് സുരേഷ് ഗാനോപഹാരം നടത്തി. ആദിത്യനെ കവി ചവറ കെഎസ് പിള്ള ആദരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ് ശശികുമാര്‍ ഗ്രന്ഥശാല സെക്രട്ടറി എസ് രാജശേഖരവാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.