കുന്നത്തൂർ: കുന്നത്തൂർ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് യൂണിയൻ അങ്കണത്തിൽ 2,27,00,000 രൂപ ലിങ്കേജ് വായ്പയായി വിതരണം ചെയ്തു.താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു.യൂണിയൻ കമ്മിറ്റി അംഗങ്ങളായ എം.പ്രസന്നകുമാർ,സി.കൃഷ്ണൻകുട്ടി,കെ.രാജൻപിള്ള,ബി.അനിൽകുമാർ, ഉണ്ണികൃഷ്ണപിള്ള,പി.വിജയലക്ഷ്മി,ധനലക്ഷ്മി ബാങ്ക് മാനേജർ
ഷിബിജോർജ്,യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ
തുടങ്ങിയവർ സംസാരിച്ചു.കരയോഗം ഭാരവാഹികൾ,എം.എസ്.എസ്.എസ് കോർഡിനേറ്റേഴ്സ് എന്നിവർ പങ്കെടുത്തു.