ആനയടി പഴയിടം നരസിംഹ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി,ഗജമേള ഒന്‍പതിന്

Advertisement

ശൂരനാട് . ആനയടി പഴയിടം നരസിംഹ ക്ഷേത്രത്തിലെ ഉത്സവത്തിനു തന്ത്രിമാരായ കീഴ്ത്താമരശേരി ജാതവേദര് കേശവര് ഭട്ടതിരിപ്പാട്, കീഴ്ത്താമരശേ രി രമേശ്‌കുമാർ ഭട്ടതിരിപ്പാട്, മേൽശാന്തി ഋഷികേശ് നമ്പൂതിരി എന്നിവർ ചേർന്നു കൊടിയേറ്റി. ശീവേലി ബിംബം- ബിംബ പീഠം സമർപ്പണം, ആനയടി ദേവസ്വം അപ്പുവിനു ഗജപൂജയും ആനയൂട്ടും, ആൽത്തറ മേളം എന്നിവ നട ത്തി. ചരിത്ര പ്രസിദ്ധമായ ഗജമേളയോടെ ഉത്സവം 9നു സമാപി ക്കും.

ഇന്ന് വൈകിട്ട് 4നു തിരുവാറന്മുള വഞ്ചിപ്പാട്ട്, 4.30നു മിഴിതുറക്കൽ ചടങ്ങും ചുമർച്ചിത്ര സമർപ്പണവും, 5നു സാംസ്കാരിക സമ്മേളനം അവിട്ടം തിരുനാൾ ആദിത്യവർമ ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസിന് നരസിംഹ ജ്യോതി പുരസ്കാരം ചല
ച്ചിത്ര അക്കാദമി വൈസ് ചെയർ മാൻ പ്രേംകുമാർ നൽകും.

ക്ഷേത്രത്തെ പറ്റിയുള്ള ഡോക്യു മെൻ്ററി പ്രകാശനം കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹി ക്കും. 7.30നു നൃത്തസന്ധ്യ, 9.30 നു നാടൻപാട്ട്, നാളെ വൈകിട്ട് 5നു താലപ്പൊലി എഴുന്നള്ളത്ത്, 5നു ഓട്ടൻതുള്ളൽ, 6.45നു നൃത്താഞ്ജലി, 9നു നാടൻപാട്ട്, 3നു വൈകിട്ട് 5നു ചാക്യാർക്കൂ ത്ത്, 6.30നു നൃത്തസന്ധ്യ, 9നു നൃത്തസംഗീത നാടകം, 4നു രാ വിലെ 11നു ഉത്സവബലി, രാത്രി 9നു നാടൻപാട്ട്, 5നു വൈകിട്ട് 5.30നു ട്രാക്ക് ഗാനമേള, രാത്രി 9നു ഗാനമേള, 6നു രാവിലെ 11നു ഉത്സവബലി, 1നു ഉത്സവബ ലി സദ്യ, രാത്രി 7നു എതിരേൽ പ്, 8നു മേജർ സെറ്റ് കഥകളി.
കഥകൾ: ബാണയുദ്ധം, പ്രഹ്ല‌ാദചരിതം, 7നു രാവിലെ 10നു നൂറുംപാലും, വൈകിട്ട് 3നു വാഹനഘോഷയാത്ര, 8നു നൃത്ത അരങ്ങേറ്റം, 9നു നൃത്തസന്ധ്യ, 8നുരാവിലെ 8.30നു നേർച്ച ആനഎഴുന്നള്ളത്ത്, 11.15നു പട്ടാഭിഷേകം, 11.30നു ആനയൂട്ട്, രാത്രി

10നു പള്ളിവേട്ട, 9നു വൈകിട്ട്3നു ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ച‌യും, 5നു 60 ഗജവീരന്മാർ അണിനിരക്കുന്ന ഗജമേള, പരിയാനംപറ്റ പൂര പ്രമാണികല്ലൂർ ജയനും സംഘവും നയിക്കുന്ന പാണ്ടിമേളം, 7.30നു കൊടിയിറക്ക്, 7.45നു ആറാട്ട് എഴുന്നള്ളത്ത്, 9.45നു ആറാട്ട് വരവ്,സേവ, 10നു പഞ്ചാരി മേളം, ഒന്നിB നു നൃത്തനാടകം എന്നിവയോടെ സമാപിക്കും.

Advertisement