മൈനാഗപ്പള്ളി. വേങ്ങയില്‍ കനാലില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍. ഇന്ന് രാവിലെയാണ് കനാലില്‍ മാലിന്യം തട്ടിയതായി കണ്ടത്. ശാസ്താംകോട്ടയിലെ ഒരു ബേക്കറിയുടെ മാലിന്യമാണ് ഇത്തരത്തില്‍ കണ്ടത്. മേഖലയില്‍ കനാല്‍ തുറക്കാന്‍ സമയമായിട്ടും ശുചീകരണം നടന്നിട്ടില്ല. കനാലില്‍ കാടുമൂടിയ നിലയിലാണ്. അതിനിടെ പലയിടത്തുനിന്നും മാലിന്യ നിക്ഷേപംകൂടിയായാല് ഇത് കനാല്‍ തുറക്കുന്നതിന് വെല്ലുവിളിയാകും.