പതാരം: ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും വികസന മുരടിപ്പിനും പിൻവാതിൽ നിയമനത്തിനും എതിരെ
കോൺഗ്രസ് ജനപ്രതിനിധികൾ ഉപവാസ സമരം നടത്തി.ഗ്രാമപഞ്ചായത്ത് അംഗം തൊഴിൽ തേടി വിദേശത്തു പോയത് കാരണം കഴിഞ്ഞ ആറു മാസകാലമായി പതിമൂന്നാം വാർഡിനെ അനാഥമാക്കിയ സ്ഥിതിക്ക് പരിഹാരം കാണണമെന്നും സമരത്തിൽ ആവശ്യമുയർന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ വിലകുറഞ്ഞത് പിണറായി വിജയന് മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പാർലമെന്ററി പാർട്ടി ലീഡർ ബിജു രാജൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ,നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ,മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലക്കുറുപ്പ്,എസ്.സുഭാഷ്, കൊമ്പിപ്പിള്ളിൽ സന്തോഷ്,എ.മുഹമ്മദ് കുഞ്ഞ്, അഭിലാഷ് ആദി,സമീർ യൂസഫ്,കെ.ഹരിദാസൻ,ഗിരീഷ് കുമാർ,അനീഷാ സജീവ്,കെ.സി ഓമനക്കുട്ടൻ,എസ്.കലേഷ്, അഖിൽനാഥ് ഐക്കര,അഡ്വ.സിനി,
എം.വിജയരാഘവൻ,ബാബു മംഗലത്ത്,എം.പൂക്കുഞ്ഞ് എന്നിവർ സംസാരിച്ചു,പഞ്ചായത്ത് അംഗങ്ങളായ ബിജുരാജൻ,എൻ.ഉണ്ണി, സജികുമാർ,എൻ.ഷീജ എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുത്തു.