അഞ്ചല്‍: റബ്ബര്‍പാല്‍ ഉറ ചെയ്യുന്നതിനായി വീട്ടില്‍ വാങ്ങി വച്ചിരുന്ന ആസിഡ് കഴിച്ച് സര്‍ക്കാര്‍ ജീവനക്കാരി മരിച്ചു. അഞ്ചല്‍ തടിക്കാട് രഹ്‌ന മന്‍സിലില്‍ റീനബീവി (47)യാണ് മരിച്ചത്. മൃഗ സംരക്ഷണവകുപ്പിന്റെ പെരുമണ്ണൂര്‍ സബ് സെന്ററിലെ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസറായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സ്‌ട്രോക്ക് വന്ന് ചികിത്സയിലായിരുന്നു റീന ബീവി. ഇതിന്റെ മാനസിക വിഷമത്താലാകാം ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിനുള്ളില്‍ അവശനിലയില്‍ കാണപ്പെട്ട റീന ബീവിയെ ബന്ധുക്കള്‍ ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തടിക്കാട് മുസ്ലീം ജമാഅത്ത് പള്ളിയില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: നാദിര്‍ഷ. മക്കള്‍: മുഹമ്മദ് നിനാസ്, ആസിഫ് അലി. അഞ്ചല്‍ പോലീസ് കേസെടുത്തു.