കൊല്ലം: സിറ്റി പോലീസ് ജില്ലയിലെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബീറ്റ് ഓഫീസര്‍മാര്‍ക്കായുള്ള ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു. കൊല്ലം പോലീസ് ക്ലബ്ബിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് ട്രെയിനിംഗ് സെന്ററില്‍ നാളെ വരെയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കണ്ണന്‍ നായര്‍ ക്ലാസ്സ് നയിച്ചു. ഡിസിബി എസിപി എം. ഷിബു, ഡിസിആര്‍ബി എസിപി ഡോ. ജോസ്. ആര്‍, ജനമൈത്രി സുരക്ഷാ പ്രോജക്ടിന്റെ എഡിഎന്‍ഒ ആയി പ്രവര്‍ത്തിക്കുന്ന സുരേഷ് കുമാര്‍, കെപിഒഎ കൊല്ലം സിറ്റി ജില്ലാ സെക്രട്ടറി എഎസ്‌ഐ ജിജു.സി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.