മൈനാഗപ്പള്ളിയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പൊള്ളലേറ്റു

Advertisement

ശാസ്താംകോട്ട.മൈനാഗപ്പള്ളി ആനൂർക്കാവു ,പാട്ടുപുരക്കൽ അമ്പലത്തിനടുത്ത് പണിക്കശേരിൽ (ശിവലാൽ ഭവനം)ശിവൻകുട്ടിയുടെ വീട്ടിലാണ് അപകടം. പാചകവാതക സിലിന്‍ഡര്‍ തീപിടിച്ചു പൊട്ടിത്തെറിച്ച് ഭാര്യ വസന്ത (50)ക്ക് ഗുരുതരമായി പൊള്ളലേറ്റു. വീടിന് തീപിടിച്ചത് സേന എത്തി വെള്ളം പമ്പ് ചെയ്ത് തീകെടുത്തി. പൊള്ളലേറ്റ വസന്തയെ ആലപ്പുഴ മെഡിക്കല്‍ കോളജിൽ കൊണ്ട് പോയി.ശിവന്‍കുട്ടിക്കും കൈകളിൽ പൊള്ള ലേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ ആക്കി. രാവിലെ നാലു മണിക്ക് ഏഴു ന്നേറ്റ് അടുക്കളയിലെ ലൈറ്റ് ഇട്ടപ്പോൾ വർക് ഏരിയ യില് ഇരുന്ന സിലിണ്ടർ തീ പിടിച്ചു പൊട്ടി ത്തെറി ക്കുകയായി രിന്നു വെന്ന് പറയുന്നു.വീടിൻ്റെ അടുക്കള,വർക് ഏരിയ, ബെഡ്റൂം എന്നിവിടങ്ങളിൽ തീ പടർന്നു.

പഴയ കുറ്റിയാണ് അപകടമുണ്ടാക്കിയതെന്ന് ജനപ്രതിനിധികൾ പറഞ്ഞു. കുറ്റിയെപ്പറ്റി കൊണ്ടുവന്ന സമയം തന്നെ വീട്ടുകാർ പരാതിപ്പെട്ടിരുന്നു.

Advertisement