ശാസ്താംകോട്ട .സബ് രജിസ്ട്രാർ ഓഫീസ് വളപ്പിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ കെട്ടിടം കുടുംബ കോടതി വാഹനാപകട നഷ്ട പരിഹാര ട്രിബൂണൽ എന്നിവയുടെ പ്രതിവാരസിറ്റിംഗിന് വിട്ടുനൽകണമെന്ന ആവശ്യം ശക്തമാകുന്നു. ഇപ്പോൾ വാടക കെട്ടിടത്തിലാണിവ പ്രവർത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ഒഴിഞ്ഞു കിടന്നു നശിപ്പിച്ചു പോയ്കൊണ്ടിരുന്നിട്ടും കോടതി ക്ക് താത്കാലികമായി വിട്ടുനൽകാൻ അധികാരികൾ തടസവാദം ഉയർത്തി വികസനം തടയുകയാണ്. ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരം ആരംഭിക്കും. ഭാരവാഹികൾ അറിയിച്ചു.വകുപ്പ് മന്ത്രി, രജിസ്ട്രേഷൻ ഐ. ജിഎന്നിവർക്ക് നിവേദനം നൽകി.