വിളക്കുടി പഞ്ചായത്തിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്

Advertisement

കൊല്ലം. വിളക്കുടി പഞ്ചായത്തിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല് .കോൺഗ്രസ് അംഗം ശ്രീകല എൽഡിഎഫ് പിന്തുണയോടെ പ്രസിഡൻ്റായതിന് എതിരെ യു ഡി എഫ് നടത്തിയ പ്രതിഷേധമാണ് കൂട്ടത്തല്ലിൽ അവസാനിച്ചത്

കൊല്ലം വിളക്കുടി പഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങNള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.കഴിഞ്ഞ ആഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. കോൺഗ്രസ് അംഗം ശ്രീകല വിമതയായി എൽഡിഎഫ് പിന്തുണയോടെ പ്രസിഡൻ്റാവുകയായിരുന്നു ഇതാണ് ഈ കലഹത്തിൻ്റെ തുടക്കം.

എൽ ഡി എഫ് പിന്തുണയോടെ വിജയിച്ച പഞ്ചായത്ത് പ്രസിഡൻറിറ് എതിരെ യുഡി എഫ് അംഗങ്ങൾ പ്രതിഷേധിച്ചു.ഇതോടെ എൽ ഡി എഫ് – യുഡിഎഫ് അംഗങ്ങൾ തമ്മിൽ തല്ല് ആരംഭിക്കുകയായിരുന്നു.ഇരുവിഭാഗത്തിനും പരിക്കുണ്ട്.പോലീസും മുതിർന്ന നേതാക്കളും ഇടപ്പെട്ടതോടെയാണ് അടിപിടി അവസാനിച്ചത്.20 ൽ 10 വോട്ട് വിമത സ്ഥാനാർത്ഥി ശ്രീകല നേടിയപ്പോൾ യുഡിഫ് സ്ഥാനാർത്ഥി ആശാ ബിജുവിന് വോട്ട് ചെയ്തത് എട്ടു പേർ മാത്രമായിരുന്നു.കോൺഗ്രസിൻ്റെ ഒരു വോട്ട് അസാധുവുമായി. ബി ജെ പി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. കുറു മാറ്റ നിയമപ്രകാരം പ്രസിഡൻ്റായി ശ്രീകലയ്ക്ക് തുടരാനാകില്ലെന്നാണ് യു ഡി എഫ് നിലപാട്

Advertisement