ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രം ഏർപ്പെടുത്തിയ ‘നരസിംഹ ജ്യോതി പുരസ്കാരം’ ചലച്ചിത്രതാരം ഇന്ദ്രൻസിന് സമ്മാനിച്ചു

Advertisement



ആനയടി:ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ചുവർചിത്ര സമർപ്പണവും സാംസ്കാരിക സമ്മേളനവും നടന്നു.തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മ ഉദ്ഘാടനം ചെയ്തു. ആനയടി ദേവസ്വം പ്രസിഡൻ്റ് ഡോ.ജി.ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.നരസിംഹ ജ്യോതി പുരസ്കാരം നടൻ ഇന്ദ്രൻസിന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സമ്മാനിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.പി.കെ ഗോപൻ,ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ, എൻ.പങ്കജാക്ഷൻ,പള്ളിപ്പാട് ശിവദാസ സ്വാമികൾ,മിനി സുദർശൻ, ഗംഗാദേവി,സുനിൽകുമാർ,സെക്രട്ടറി വിജയൻ കാഞ്ഞിരവിള,ട്രഷറർ ആനയടി ബിനുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഇന്ന് (വെള്ളി) വൈകിട്ട് 4.30ന് തിരുവാതിര,അഞ്ചിന് ചെണ്ടമേളം,മുത്തുക്കുട, ശിങ്കാരക്കാവടി എന്നിവയുടെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളത്ത് പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും.ആനയടി അപ്പു ദേവൻ്റെ തിടമ്പേറ്റു.5.15ന് ഓട്ടൻതുളളൽ,6.45ന് നൃത്താഞ്ജലി, 8.30ന് തിരുവാതിര,ഒൻപതിന് നാടൻപാട്ട്,മൂന്നിന് വൈകിട്ട് അഞ്ചിന് ചാക്യാർകൂത്ത്,നാലിന് തിരുവാതിര, 6.30ന് നൃത്തസന്ധ്യ,ഒൻപതിന് നൃത്ത സംഗീത നാടകം.