കുന്നത്തൂർ : ബയോഗ്യാസ് പ്ലാന്റിന്റെ സ്ലറിയിൽ അകപ്പെട്ട 6 പോത്തുകളെ ശാസ്താംകോട്ട ഫയർഫോഴ്സ് രക്ഷപ്പെടുത്തി.കുന്നത്തൂർ
തുരുത്തിക്കര സ്വദേശി കെ.ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള പൗൾട്രി ഫാമിനോട് ചേർന്നുള്ള 12 അടി താഴ്ചയുള്ള സ്ലറി നിറഞ്ഞ കുഴിയിലാണ് പോത്തുകൾ അകപ്പെട്ടത്.ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തുകളെ രക്ഷപ്പെടുത്തുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.