കരുനാഗപ്പള്ളി .നിയോജകമണ്ഡലത്തിലെ തഴവനോർത്ത് കറുത്തേരി ഗവ. എൽ പി സ്കൂൾ പുതിയ കെട്ടിട നിർമാണത്തിന് 1കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി ആർ മഹേഷ് എം എൽ എ അറിയിച്ചു. ഈ സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം ആവശ്യപ്പെട്ട് എം എൽ എ നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.2023-24വർഷ ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നു. ഈ പ്രവർത്തിക്കാണ് ഇപ്പോൾ ഭരണാനുമതി ലഭ്യമാക്കി ഉത്തരവായിട്ടുള്ളത്