കാരാളി ജങ്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതികള്‍ അറസ്റ്റില്‍

Advertisement

ശാസ്താംകോട്ട: മുക്കുപണ്ടം പണയം വച്ച് കാരാളി ജങ്്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 1,40000 രൂപ തട്ടിയ പ്രതികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പാലക്കല്‍ പുല്ലാട്ട് പടിഞ്ഞാറ്റതില്‍ മുജീബ് (39), കൊല്ലം കാഞ്ഞിരം കിഴക്കതില്‍ സബീന (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. ജനുവരി 17നാണ് പ്രതികള്‍ മുക്കുപണ്ടമായ നാല് വളകള്‍ സ്വര്‍ണം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണയ പണ്ടമായി നല്‍കി പണം തട്ടിയത്. ശാസ്താംകോട്ട എസ്‌ഐ കെ. എച്ച്. ഷാനവാസ്, എസ്‌ഐ ശ്രീകുമാര്‍, സിപിഒ അഭിലാഷ്, സിപിഒ റിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement