ആശുപത്രിയില്‍ അക്രമം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ അക്രമം നടത്തിയ സംഭവത്തിലെ
മുഖ്യപ്രതി പോലീസ് പിടിയില്‍. പന്മന, വടക്കുംതല, ചാമവിള വടക്കതില്‍, നാസിം (23) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. നാസിമിന് വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തൂടര്‍ന്ന് സുഹൃത്തുക്കളായ ഷാനു, ലിജോ എന്നിവര്‍ ചേര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചിരുന്നു. ചികിത്സക്കിടയില്‍ ഇവര്‍ ആശുപത്രി

ജീവനക്കാരുമായി തര്‍ക്കത്തിലാവുകയും പിടിച്ചുമാറ്റാന്‍ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ തല്ലുകയുമായിരുന്നു.
ആശുപത്രിയിലെ ക്യാഷ്യാലിറ്റി ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ ഷാനുവിനേയും ലിജോയേയും കരുനാഗപ്പള്ളി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തി
രുന്നു. ഈ കേസിലെ മുഖ്യ പ്രതിയായ നാസിം ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.