ശാസ്താംകോട്ട : ശാസ്താംകോട്ട തടാക തീരത്ത് ഉണ്ടായ തീപിടുത്തത്തിൽ
ഏക്കറുകളോളം സ്ഥലം കത്തി നശിച്ചു.ശനിയാഴ്ച രാവിലെ 11ഓടെ സ്‌റ്റേഡിയത്തിന്റെ തെക്ക് ഭാഗത്തു നിന്നാണ് തീ പടർന്നത്.നിമിഷങ്ങൾക്കകം പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസ്,
പൊലീസ് സ്റ്റേഷൻ തുടങ്ങിയ ഭാഗങ്ങളിലേക്ക് തീ ആളിപടർന്നു.പൊലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക്
എത്തിയവർ ഉടൻ തന്നെ വാഹനങ്ങൾ മാറ്റിയതിനാൽ അപകടം ഒഴിവായി.ഒരു വർഷം മുമ്പ് ഇത്തരത്തിൽ പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് തീ പടർന്ന് തൊണ്ടി മുതലായി പിടിച്ചിട്ട അറുപതോളം വാഹനങ്ങൾ കത്തി നശിച്ചിരുന്നു.ഹരിത തീരം പദ്ധതി പ്രകാരം നട്ടുപിടിപ്പിച്ച വൃക്ഷങ്ങളും കത്തി നശിച്ചു.കോളേജിന് സമീപത്തെ മുളംകാടുകളിലേക്കും തീ പടർന്നെങ്കിലും അഗ്നി രക്ഷാ സേന ഇടപെട്ട് ഇവിടുത്തെ തീ കെടുത്തി.കോളേജിലെ ലേഡീസ് ഹോസ്റ്റലിന് സമീപം വരെ തീ പടർന്നു. സമീപത്തെ പുല്ലും അക്കേഷ്യ മരവും തീ പിടിച്ചതോടെ കുട്ടികളും ഭയചികിതരായി. ചില സ്ഥലങ്ങളിൽ രാത്രി വൈകിയും തീയും പുകയും ഉയരുന്നതിനാൽ ശാസ്താംകോട്ട അഗ്നി രക്ഷാ സേന രാവിലെ മുതൽ നടത്തിവരുന്ന രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്.
ആനയടി ക്ഷേത്രോല്‍സവം ഞായറാഴ്ചത്തെ പരിപാടികള്‍