ചരിത്രപ്രസിദ്ധമായ പോരുവഴി മയ്യത്തുംകര ഉറൂസ് ഇന്നും നാളെയും

Advertisement

മയ്യത്തുംകര . ചരിത്രപ്രസിദ്ധമായ പോരുവഴി മയ്യത്തുംകര ഉറൂസ് 2024ഫെബ്രുവരി4,5(മകരം 21,22)തീയതികളിൽ നടക്കുകയാണ്. കൊല്ലം, തേനി ദേശിയപാതയിൽ ചക്കുവള്ളിക്കും, ഭരണിക്കാവിനും ഇടയിൽ പടിഞ്ഞാറ് വശത്തായി ദർഘാ ഷെരീഫ് സ്ഥിതി ചെയ്യുന്നു. നാനാജാതി മത സ്തരായ ആയിരങ്ങൾ ഉറൂസ് ദിനങ്ങളിൽ ആഗ്രഹസഫലീകരണത്തിനും, പ്രാർത്ഥനക്കുമായി വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുന്നത്. മതേതരത്വത്തിന്റെയും, സർവമത സൗഹാ ർദത്തിന്റെയും മഹനീയ മായ അടയാളപ്പെടുത്തൽകൂടിയാണ് ഉറൂസ്.ആട്, കോഴി, പട്ട്, തിരി, വിളക്ക്, കൊടി എന്നിവയാണ് പ്രധാനനേർച്ചവസ്തുക്കൾ. കയറും, പാളയും നേർച്ച ഏറെ പ്രസിദ്ധമാണ്.എല്ലാജാതി മതസ്ഥരും ഒരുമിച്ച് പങ്കെടുക്കുന്ന മയ്യത്തുങ്കര ഉറൂസിന് നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുണ്ട്.ഉറൂസുമായിബന്ധപ്പെട്ടു നടക്കുന്ന വ്യാപാര വിപണന മേള ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ട് പ്രസിദ്ധമാണ്. നൂറ്റാണ്ടുകളായിപോരുവഴി ഷാഫി, ഹനഫി ജമാഅത്തുകളാണ് സംയുക്തമായാണ് ഉറൂസിന് ആദിത്യമരുളുന്നത്. മകരം 21,22. തീയതികളിലാണ് പ്രധാന ആഘോഷം.ഉറൂസിനാവശ്യമായ എല്ലാക്രമീകരങ്ങളും പൂർത്തിയായതായി ഉറൂസ്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Advertisement