മൂന്നിടത്ത് തീപിടുത്തം വിശ്രമമില്ലാതെ അഗ്നിശമനസേന

Advertisement

ശാസ്താംകോട്ട-വേനൽ കടുത്ത തോടുകൂടി ശാസ്താംകോട്ട നിലയ
പരിധിയിൽ തീപിടുത്തം വർദ്ധിച്ചു വരുന്നു. ഇന്ന് നിലയ പരിധിയിൽമൂന്ന് ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. നെടിയവിള ആറ്റ് കടവിന് സമീപം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പറമ്പിന് തീപിടിച്ചു കൂടാതെ ഉച്ചയ്ക്കുശേഷം പോലീസ് സ്റ്റേഷൻ സമീപത്തും പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിന് സമീപവും ഉണങ്ങിയ പുല്ലിനും ഉണങ്ങിയ തടിക്കഷണങ്ങൾക്കും ഈറക്കും തീപിടുത്തം ഉണ്ടായി. സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിനു,രതീഷ്, ടി എസ്,മനോജ്,രതീഷ് ആർ, രാജേഷ് രാജു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർഡ്രൈവർമാരായ ജയപ്രകാശ്,ഹരിപ്രസാദ് ഹോം ഗാർഡ് സുന്ദരൻ, ഉണ്ണികൃഷ്ണപിള്ള,ശിവപ്രസാദ് പ്രദീപ്, ശ്രീകുമാർ,എന്നിവർആണ് തീ അണച്ചത്.കഴിഞ്ഞദിവസം പോലീസ് സ്റ്റേഷന് സമീപം ഉണ്ടായ തീപിടുത്തം മണിക്കൂറുകൾ എടുത്താണ് അണച്ചത്.

ആനയടി പഴയിടം നരസിംഹക്ഷേത്ര ഉല്‍സവം തിങ്കളാഴ്ച പരിപാടികള്‍