ആനയടിക്ക് ഉല്‍സവത്തിന്‍റെ രാപകലുകള്‍

Advertisement

ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവബലി നാളെ

ശൂരനാട് വടക്ക് . ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആനന്ദത്തിലാറാടി ശൂരനാട്. ക്ഷേത്രത്തിലെ വിശ്ഷ പൂജകള്‍ക്കും തിരുവാതിരക്കും വന്‍ ജന പങ്കാളിത്തമാണ്. ദീപാലങ്കാലങ്ങള്‍ കാണാനും നേര്‍ച്ച കാഴ്ചകളില്‍ പങ്കാളിയാവാനും അകലെ നിന്നുപോലും ആളെത്തുന്നുണ്ട്. കൊല്ലം,ആലപ്പുഴ ,പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ആനയടിയില്‍ മൂന്നു ജില്ലകളില്‍ നിന്നുമുള്ള ഭക്തരുടെ പ്രവാഹമാണ് ഉല്‍സവദിവസങ്ങളില്‍ ഉണ്ടാവുക. വെള്ളിയാഴ്ച നടക്കുന്ന പ്രസിദ്ധമായ ഗജമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

ബലി ചൊവ്വാഴ്ച നടക്കും.
ക്ഷേത്രംതന്ത്രി കീഴ്ത്താമരശ്ശേരി രമേശ് ഭട്ടതിരിപ്പാട് മുഖ്യകർമികത്വം വഹിക്കും. തിങ്കളാഴ്ച രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് 5.30-ന് ട്രാക്ക് ഗാനമേള, ഏഴിന് തിരുവാതിര, ഒൻപതിന് ഗാനമേള. ചൊവ്വാഴ്ച രാവിലെ 11-ന് ഉത്സവബലി, ഒന്നിന് ഉത്സവബലിസദ്യ, അഞ്ചിന് തിരുവാതിര, ആറിന് തിരുവാതിരയും കൈകൊട്ടിക്കളിയും ഏഴിന് എതിരേൽപ്, എട്ടിന് മേജർസെറ്റ് കഥകളി (കഥ- ബാണയുദ്ധം, പ്രഹ്ലാദചരിതം). ബുധനാഴ്ച വൈകിട്ട് 3.30-ന് വാഹന ഘോഷയാത്ര, ഒൻപതിന് നൃത്തസന്ധ്യ. വ്യാഴാഴ്ച 8.30 മുതൽ നേർച്ച ആന എഴുന്നള്ളത്ത്, 11.15-ന് പട്ടാഭിഷേകം, 11.30-ന് ആനയൂട്ട്, 10-ന് പള്ളിവേട്ട. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ദേവൻ്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ചയും, അഞ്ചിന് ചരിത്രപ്രസിദ്ധമായ ഗജമേള, 5.30-ന് പാണ്ടിമേളം, 7.30-ന് തൃക്കൊടിയിറക്ക്, വലിയ കാണിക്ക, 7.45-ന് ആറാട്ട് എഴുന്നള്ളത്ത്, 9.45-ന് ആറാട്ടു വരവ്, സേവ, 10-ന് പഞ്ചാരിമേളം, ഒന്നിന് നാടകം.

Advertisement