ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവബലി ഇന്ന് നടക്കും

Advertisement

ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിഉല്‍സവത്തിന് ഭക്തജനപ്രവാഹം

ശൂരനാട് വടക്ക് : ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവബലി ചൊവ്വാഴ്ച നടക്കും.
ക്ഷേത്രംതന്ത്രി കീഴ്ത്താമരശ്ശേരി രമേശ് ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ചൊവ്വാഴ്ച രാവിലെ 11-ന് ഉത്സവബലി, ഒന്നിന് ഉത്സവബലിസദ്യ, അഞ്ചിന് തിരുവാതിര, ആറിന് തിരുവാതിരയും കൈകൊട്ടിക്കളിയും ഏഴിന് എതിരേൽപ്, എട്ടിന് മേജർസെറ്റ് കഥകളി (കഥ- ബാണയുദ്ധം, പ്രഹ്ലാദചരിതം).

ബുധനാഴ്ച വൈകിട്ട് 3.30-ന് വാഹന ഘോഷയാത്ര, ഒൻപതിന് നൃത്തസന്ധ്യ. വ്യാഴാഴ്ച 8.30 മുതൽ നേർച്ച ആന എഴുന്നള്ളത്ത്, 11.15-ന് പട്ടാഭിഷേകം, 11.30-ന് ആനയൂട്ട്, 10-ന് പള്ളിവേട്ട. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ദേവൻ്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ചയും, അഞ്ചിന് ചരിത്രപ്രസിദ്ധമായ ഗജമേള, 5.30-ന് പാണ്ടിമേളം, 7.30-ന് തൃക്കൊടിയിറക്ക്, വലിയ കാണിക്ക, 7.45-ന് ആറാട്ട് എഴുന്നള്ളത്ത്, 9.45-ന് ആറാട്ടു വരവ്, സേവ, 10-ന് പഞ്ചാരിമേളം, ഒന്നിന് നാടകം.

Advertisement