ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Advertisement


കൊട്ടാരക്കര: എംസി റോഡില്‍ കുളക്കടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏറത്ത് കുളക്കട സ്വദേശി ഷാജി (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11-ഓടെ ഏറത്ത് കുളക്കട ലക്ഷം വീട് ജങ്്ഷനിലായിരുന്നു അപകടം.
ഷാജി സഞ്ചരിച്ച ബൈക്കിലേക്ക് ഏനാത്ത് ഭാഗത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ബൈക്ക് തെറ്റായ ദിശയില്‍ സഞ്ചരിച്ച് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഷാജിയെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവാസിയായ ഷാജി അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പുത്തൂര്‍ പോലീസ് കേസെടുത്തു.

Advertisement