ശൂരനാട് : ശൂരനാട് വടക്ക് ഗ്രാമ
പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെ ശൂരനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം നടത്താനുള്ള സർക്കാർ നീക്കം പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി.ചൊവ്വ വൈകിട്ട് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നടത്താനുമായിരുന്നു തീരുമാനം.ശിലാഫലകത്തിന്റെ അനാഛാദനം കോവൂർ കുഞ്ഞുമോൻ എംഎൽഎയും നിർവഹിക്കുമെന്ന അറിയിപ്പോടെ നോട്ടീസും ഇറക്കിയിരുന്നു.
ആനയടി പഴയിടം നരസിംഹക്ഷേത്രോല്‍സവം ബുധനാഴ്ചത്തെ പരിപാടികള്‍
എന്നാൽ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെ
ഫോൺ മുഖാന്തിരം പോലും വിവരമറിയിച്ചിരുന്നില്ല.
കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരിക്കുന്നത്.സംഭവത്തിൽ പ്രതിഷേധിച്ച് പ്രസിഡന്റ് എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ മെഡിക്കൽ ഓഫീസറെ ഉപരോധിക്കുകയും പരിപാടിയിൽ നിന്ന് വിട്ട് നിൽക്കാനും തീരുമാനിച്ചു.പ്രതിഷേധം ശക്തവും വിവാദവുമായതിനെ തുടർന്ന് ഉദ്ഘാടനം മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.