മാർ ആബോ ഓർമപ്പെരുന്നാൾ ഇന്നും നാളെയുമായി നടക്കും

Advertisement

തേവലക്കര. മർത്തമറിയം ഓർ ത്തഡോക്‌സ് സുറിയാനി പള്ളി ആൻഡ് മാർ ആബോ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ മാർ ആബോ ഓർമപ്പെരുന്നാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 6.45 നു പ്രഭാത നമ സ്ക്‌കാരം-ഡോ.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊ ലീത്ത, റവ.കെ.കെ. തോമസ് കോ റെപ്പിസ്കോപ്പ, ഫാ.നൈനാൻ ഉമ്മൻ എന്നിവരുടെ കാർമികത്വ ത്തിൽ മൂന്നിന്മേൽ കുർബാന, 10 നു ഇടവക മർത്തമറിയം സമാജം, വെള്ളിയാഴ്‌ച പ്രാർഥനാ യോഗം എന്നീ ആത്മീയ സംഘടനകളു ടെ നേതൃത്വത്തിൽ പ്രാർഥന ധ്യാ നം നടക്കും. 4.30 നു പദയാത്ര സ്വീകരണവും തീർഥാടക സംഗമ വും. 5.30 നു പരിശുദ്ധ ബാവാ യ്ക്കു സ്വീകരണം. 5.45 നു പരി ശുദ്ധ ബസേലിയോസ് മാർത്തോ മ്മാ മാത്യൂസ് തൃതീയൻ കാതോ ലിക്കാ ബാവയുടെ മുഖ്യ കാർമി കത്വത്തിലും ഡോ. യൂഹാ നോൻ മാർ ദിയസ്കോ റസ്, സഖ റിയ മാർ സേവേറി യോസ് എന്നീ മെത്രാപ്പൊ ലീത്തമാരു കാർമികത്വ ത്തിലും സന്ധ്യാനമസ്കാരം. 6.30 നു സഖറിയ മാർ സേവേറിയോ സ് മെത്രാപ്പൊലീത്തയുടെ അനു ഗ്രഹ പ്രഭാഷണം, 6.45 നു റാസ, തുടർന്നു ഗ്ലൈഹിക വാഴ്വ് സ്നേഹ വിരുന്ന്. ,

പെരുന്നാൾ സമാപന ദിനമായ – നാളെ 7 നു പ്രഭാതനമസ്‌കാരം, – പരിശുദ്ധ ബസേലിയോസ് മാർ ത്തോമ്മാ മാത്യൂസ് തൃതീയൻ
കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും ഡോ.യൂഹാ നോൻ മാർ ദിയസ്കോറസ്, സഖ റിയ മാർ സേവേറിയോസ് എന്നി വരുടെ സഹ കാർമികത്വത്തിലും മൂന്നിന്മേൽ കുർബാന, തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ്, കൊ ടിയിറക്ക്, വൈകിട്ട് 6.30 ന് ചങ്ങ നാശേരി അഥേനയുടെ ബൈബിൾ നാടകം. ഇന്നലെ വി വിധ പ്രാർഥനാ കൂട്ടായ്മകൾ ഒത്തുചേർന്നു പ്രാർഥന ധ്യാനം നയിച്ചു.

വൈകിട്ടു നടന്ന കുടുംബസംഗ മം ഡോ.തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാ.മാത്യു ടി. , തോമസ് അധ്യക്ഷത വഹിച്ചു. , റവ.ഡോ.ബേണിവർഗീസ് കപ്പൂച്ചിൻ മുഖ്യസന്ദേശം നൽകി.