തൊടിയൂര്‍.സി ആർ മഹേഷ് എഎം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് തൊടിയൂർ ഗ്രാമപഞ്ചായത്ത് വേങ്ങറ 94ആം നമ്പർ അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം എം എൽ എ നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡണ്ട് തൊടിയൂർ വിജയൻ , ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി മെമ്പർ ടി രാജീവ്, തൊടിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീകല, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി ഒ കണ്ണൻ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷബ്ന ജവാദ്, വാർഡ് മെമ്പർ ഇന്ദ്രൻ മാഷ്, മറ്റ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.