തലവേദന സഹിക്കാനാകാതെ കോയിവിളയില്‍ യുവതി ജീവനൊടുക്കി,ഗ്യാസ് പൊട്ടിത്തെറിച്ചും അപകടം

Advertisement

തേവലക്കര. അസഹനീയമായ തലവേദന സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തു. പടപ്പനാൽ ലോക രക്ഷക ഹോസ്പിറ്റലിന് കിഴക്ക് കോയിവിള വിളയിൽ വീട്ടിൽ പുഷ്പ വിനോ (45) ആണ് ജീവനൊടുക്കിയത്. വൈകിട്ട് മൂന്ന് മണിയോടെ വീട്ടിലെ ബാത്ത് റൂമിൽ കയറി തീ കൊളുത്തുകയായിരുന്നു. ഇതിനിടെ വീട്ടിലെ ഗ്യാസും പൊട്ടിത്തെറിച്ചതായി നാട്ടുകാർ പറയുന്നു. മൈഗ്രൈൻ ചികിത്സയിലായിരുന്നു ഇവർ.ഇതിന് മുൻപും പല തവണ ഇവർ ആത്മഹത്യ ശ്രമം നടത്തിയതായി പറയപ്പെടുന്നു.
വിവരമറിഞ്ഞ് ചവറ ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. തെക്കുംഭാഗം പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു. ഭർത്താവ്: വിനോ അലോഷ്യസ്. മക്കൾ: റോഷ്നി, അരുൺ, ആൻമേരി.