ആനയടി പഴയിടം നരസിംഹ ക്ഷേത്രത്തിൽ നേർച്ച ആന എഴുന്നള്ളത്ത് ഇന്ന്,ഗജമേള നാളെ

Advertisement

ശൂരനാട് വടക്ക്.ആനയടി പഴയിടം നരസിംഹ ക്ഷേത്രത്തിൽ ആയിരത്തോളം ഭക്‌തരുടെ നേർ ച്ച ആന എഴുന്നള്ളത്ത് ഇന്നു നടക്കും. 60 ഗജവീരന്മാർ പങ്കെടുക്കു ന്ന ഗജമേള നാളെ നടക്കും. ഇന്നു രാവിലെ 8.30നു നേർച്ച
ആന എഴുന്നള്ളത്ത്, 11.15ന് ആനയടി ദേവസ്വം അപ്പുവിനു പട്ടാഭിഷേകം, 11.30ന് ആനയൂട്ട്, രാത്രി 10ന് പള്ളിവേട്ട.

നാളെ വൈകിട്ട് 3ന് ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്‌ച യും. 5ന് ഗജമേള. പരിയാനംപറ്റ പൂര പ്രമാണി കല്ലൂർ ജയനും സം

ഘവും നയിക്കുന്ന പാണ്ടിമേളം,7.30ന് കൊടിയിറക്ക്. 7.45ന്ആറാട്ട് എഴുന്നള്ളത്ത്, 9.45ന് ആറാട്ട് വരവ്, സേവ. 10ന് പഞ്ചാരി മേളം, 1ന് നൃത്തനാടകം എന്നിവയോടെ സമാപിക്കും.