തേവലക്കര- തേവലക്കര പഞ്ചായത്തിൽ നടുവിലക്കര വാർഡിൽ കല്ലുംപുറത്ത് തെക്കതിൽ ഇടിഞ്ഞുവീഴാറായവശങ്ങൾ സാരി വച്ച് മറച്ച ഷെഡ്ഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന അവിവാഹിതനായ 55 വയസ്സുള്ള തങ്കച്ചൻ എന്ന വയോധികനെയാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ശരീരം മൊത്തം നീര് വന്ന വീർത്ത് ഷുഗർ കൂടിയനിലയായിരുന്നു. അഞ്ചുദിവസമായി രണ്ട് സെന്റ് വസ്തുവിൽ ഉള്ള പൊളിഞ്ഞു വീഴാരായ ഷെഡിൽ കിടക്കുകയായിരുന്നു തങ്കച്ചന് നാല് സഹോദരങ്ങൾ ഉണ്ട്.
അവർ വേറെയാണ് താമസിക്കുന്നത്. മാനസിക അസ്വസ്ഥത ഉള്ള തങ്കച്ചനെ തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡ് മെമ്പർ ജി പ്രദീപ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രീത കുമാരി, പബ്ലിക് ഹെൽത്ത് നേഴ്സ് ഇന്ദുലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇമ്മാനുവേൽ, പാലിയേറ്റീവ് നേഴ്സ് ശ്രീജ ആശാവർക്കർ ലത, എന്നിവർ തങ്കച്ചന്റെ വീട് സന്ദർശിക്കുകയും ഈ അവസ്ഥ കണ്ടു മനസ്സിലാക്കിയ ഇവർ ജീവകാരുണ്യ പ്രവർത്തനായ ശക്തികുളങ്ങര ഗണേഷിനെ വിവരം അറിയിക്കുകയും ഗണേശും സുഹൃത്തായ ശാസ്താംകോട്ട ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥൻ മനോജും ചേർന്ന് തങ്കച്ചനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എ ത്തി ച്ചു അഡ്മിറ്റ് ആക്കി
Hallo
ഇതായിരുന്നു