ആനയടി ഗജമേള: ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പോലീസ്

Advertisement

ശൂരനാട്.ആനയടി ഗജമേള: ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പോലീസ്.
നാളെ നടക്കുന്ന ആനയടി ഗജമേളയോടനുബന്ധിച്ച് പോലീസ് ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.ആനയടി നാളെ ജനങ്ങളുടെ സുരക്ഷ പ്രമാണിച്ച് ബാരിക്കേഡിനുള്ളിലായിരിക്കും.

ഗജമേള നടക്കുന്ന ഗ്രൗണ്ടിലെ ബാരിക്കേഡിനുള്ളിൽ ആനകൾക്കും പാപ്പാൻമാർക്കും മാത്രമാകും പ്രവേശനം. ആനകളുമായി സമ്പർക്കത്തിലേർപ്പെടാനോ സെൽഫി എടുക്കാനോ അനുവദിക്കുന്നതല്ല. നിർദ്ദേശിച്ചിരിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടിൽ മാത്രം വാഹനം പാർക്ക് ചെയ്യുക.റോഡരുകിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനമുപയോഗിച്ച് നീക്കം ചെയ്യും.ഉച്ചയ്ക്ക് ഒരു മണി മുതൽ ചാരുംമൂട് നിന്നും ഭരണിക്കാവിലേക്ക് വരുന്ന വാഹനങ്ങൾ ചാലയിൽ മുക്ക്, തെങ്ങമം, കൊച്ചേരിമുക്ക്, ചക്കുവള്ളി വഴി പോകണം.ഭരണിക്കാവ് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ചക്കു വളളി, തെക്കേമുറി, പാറക്കടവ്, മറ്റത്തുമുക്ക് വഴിയാണ് പോകേണ്ടത്. ഗജമേളയുടെ സുഗമമായ നടത്തിപ്പിന് എല്ലാ നാട്ടുകാരുടെയും സഹകരണമുണ്ടാകണമെന്ന് ശൂരനാട് എസ്.എച്ച്.ഓ അറിയിച്ചു