ചാത്തന്നൂർ : നടയ്ക്കൽ ഏലായിൽ കൊയ്ത്ത് തുടങ്ങി. നാല് വർഷം മുമ്പ് സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ആണ് പത്ത് ഏക്കറോളം വരുന്ന തരിശ് നിലം നെൽകൃഷി ചെയ്ത് തുടങ്ങിയത്. നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി പ്രവർത്തകരായ മുൻ ഇത്തിക്കര ബിഡിഒ ശരത്ചന്ദ്രകുറുപ്പ്, എൽഎഎൻഎച്ച് അഞ്ചൽ യൂണിറ്റിലെ ക്ലാർക്ക് ഗിരീഷ്കുമാർ നടയ്ക്കൽ, ലൈബ്രറി പ്രസിഡന്റ് അനിൽകുമാർ പിവി എന്നിവരാണ് കൃഷിക്ക് നേതൃത്വം കൊടുത്തത്.