കരുനാഗപ്പള്ളി . സമാനതകളില്ലാത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കേരളത്തെ തള്ളി വിട്ടത് പിണറായി സർക്കാരാണെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി അരിതാ ബാബു.യൂത്ത്കോൺഗ്രസ് കരുനാഗപ്പള്ളി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ അരിയുടെയും അവശ്യഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പ് വരുത്താൻ കഴിയാത്ത പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ കരുനാഗപ്പള്ളി സപ്ലൈക്കോ ഓഫിസിന് മുൻപിൽ കഞ്ഞി വെച്ചു നടത്തിയ പ്രതിഷേധധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അവർ.
അസംബ്ലി പ്രസിഡന്റ് ആർ.എസ്.കിരൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാർ ഇർഷാദ് ബഷീർ, ഷഹനാസ് സലാം, അസ്‌ലം ആദിനാട്, കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ കെ. എ. ജവാദ്, വൈസ് പ്രസിഡന്റ് ബിജു പാഞ്ചജന്യം,
യൂത്ത്കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നീതു,ജനറൽ സെക്രട്ടറിമാർ അഫ്സൽ, സുബിൻ ഷാ, അലി മണ്ണേൽ,ജില്ലാ സെക്രട്ടറി ബിപിൻ രാജ്,ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ വാഹിദ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സോമരാജൻ,പനകുളങ്ങര സുരേഷ്, മുൻ ജില്ലാ ജനറൽ സെക്രട്ടറി ഷഫീഖ് കാട്ടയ്യം,മുൻ ജില്ലാ സെക്രട്ടറിമാരായ എസ് അനൂപ്, അനീഷ് മുട്ടാണിശേരി,ബിലാൽ കോളാട്ട്,യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റമാരായ അൻഷാദ്, അമാൻ,നാദിർഷാ കോൺഗ്രസ് നേതാക്കളായ സന്തോഷ് ബാബു,എസ് ജയകുമാർ, കൃഷ്ണപിള്ള, ബിനോയ് കരിമ്പാലിൽ, ഹുസൈൻ,സയിദ് ചാമതുണ്ടിൽ, ഷാ പുലിക്കുന്നേൽ,ഫഹദ് തറയിൽ,പ്രദീപ്,രമേശൻ യൂത്ത്കോൺഗ്രസ് നേതാക്കളായ റജീന, സന്ധ്യ,ഷംനാദ്,അയ്യപ്പദാസ്,മുനബത്ത് വാഹിദ്,ഇർഷാദ് അഷറഫ്
വിശാഖ്,മുബാറക്,ഷാനവാസ്,ഫഹദ് സലാം,ബിതു തയ്യിൽ,കെ എസ് യു നേതാക്കളായ ഇന്ദ്രജിത്, നിഷാദ് അടക്കമുള്ള നേതാക്കൾ സമരത്തിന് നേതൃത്വം നൽകി. യോഗത്തിന് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് അൽത്താഫ് സ്വാഗതവും അസംബ്ലി വൈസ് പ്രസിഡന്റ് നൗഫൽ നന്ദിയും രേഖപ്പെടുത്തി.