കരുനാഗപ്പള്ളി: കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള ഉപരോധ നയങ്ങൾക്കെതിരെ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദില്ലിയിൽ നടന്ന പ്രതിഷേധ ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഓച്ചിറ ടൗണിൽ നടന്ന ധർണ്ണ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ ഷിഹാബ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണയിൽ സിപിഐ ഓച്ചിറ മണ്ഡലം സെക്രട്ടറി എസ് കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു.
സംഘാടക സമിതി കൺവീനർ ആർ ഡി പത്മകുമാർ, സിപിഐ (എം) ശൂരനാട് ഏരിയ കമ്മിററിയംഗം അഡ്വ. അനിൽകുമാർ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഗീതാകുമാരി, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബി ശ്രീദേവി, മുന്നണി നേതാക്കളായ കെ. എം അബ്ദുൾ ഖാദർ, കെ നൗഷാദ് ജനാർദ്ദനൻ പിള്ള, ബാബു കൊപ്പാറ, സുരേഷ് നാറാണത്ത്, സൂഫിയ ഷെറിൻ, അജ്മൽ, ശ്രീലത പ്രകാശ്, സുചേത തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.