കൊല്ലം. മാത്യൂസ് മാർ എപ്പിഫാനിയോസിന്റെ ഓർമ്മ പെരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് കൊല്ലം സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന മൂന്നിന്മേൽ കുർബാനക്ക് മലങ്കര ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് എന്നിവർ സഹ കാർമ്മികരായി. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഭദ്രാസന സെക്രട്ടറി ഫാ. പി. ടി. ഷാജൻ, വികാരി ഫാ. ഫിലിപ്പ് തരകൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹീക വാഴ്വ്വ് കൊടിയിറക്ക്, നേർച്ച വിളമ്പ് എന്നിവ നടന്നു