കുന്നത്തൂരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Advertisement

കുന്നത്തൂര്‍. യുവതിക്ക് നേരെ അതിക്രമം, ഐവര്‍കാല ഇസെഡ് വളവ് അശ്വതിഭവനത്ത് അശ്വതി(34)യെയാണ് ബന്ധുവായ ആള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നുച്ചക്കാണ് അക്രമം നടന്നത് മുടിക്ക്കുത്തിപ്പിടിച്ച് മുഖത്ത് തടികൊണ്ട് ഇടിക്കുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തതായി പറയുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍കോളജിലും എത്തിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.