രാജഗിരിയിൽ അവശനിലയിൽ കാണപ്പെട്ട വയോധികയെ ആശുപത്രിയിൽ എത്തിച്ചു

Advertisement

ശാസ്താംകോട്ട- രാജഗിരി വാർഡ് 12 ൽ ബിന്ദു ഭവനത്തിൽ മാനസിക അസ്വസ്ഥതയാൽ രണ്ടാഴ്ചയായി കിടപ്പിലായ 70 വയസ്സുള സ് റ്റല്ലാ ദാസനെയാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ഒരു മകൻ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതിനാൽ തിരുവനന്തപുരത്ത് ചികിത്സയിലാണ്.ഒരു മകൾഉള്ളത് വിവാഹം കഴിച്ച് ഭർത്താവ് കാലിന് മാരക മുറിവ് പറ്റി ഹോസ്പിറ്റലിൽ കിടപ്പിലാണ് ഭർത്താവിനെ നോക്കാൻ ഹോസ്പിറ്റലിൽ മകൾ നിൽക്കുകയാണ് മകൾ ആയിരുന്നു നോക്കിയിരുന്നത് ഇപ്പോൾ ആരും നോക്കാൻ ഇല്ലാത്ത അവസ്ഥയിലാണ്. ഈ അവസ്ഥ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയും ഹെൽത്ത് ഇൻസ്പെക്ടർഷിബു, പാലിയേറ്റീവ് നേഴ്സ് ധന്യ,വാർഡ് മെമ്പർ പ്രകാശിനി, ആശാവർക്കർ നിർമ്മല, എന്നിവർ ഇടപെടുകയും വാർഡ് മെമ്പർ ശക്തികുളങ്ങര ഗണേഷിനെ അറിയിക്കുകയും ഗണേഷും ശാസ്താംകോട്ട ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥൻ മനോജും ചേർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചു

Advertisement